Symbol

K L I A



സയാമീസ് ഇരട്ടകള്‍

Siamese Twins

Siamese twins

Siamese twins calved by a Murrah Buffalloe of Krishna Mayya at Moodambayal near Meenja, in Kasargode District in the early morning today(24.06.2011)Dr.B.Shiva Naik, Senior Veterinary Surgeon, District Veterinary Centre, Kasargod attended this difficult parturition. (Siamese means two are born with their bodies joined together in some way, sometime sharing the same organs)

ഇന്ന് അതിരാവിലെ(24.06.2011)ഏകദേശം 5മണിക്ക് കാസര്‍ഗോഡ് ജില്ലയിലെ മീഞ്ചയ്ക്കടുത്ത് മൂഡന്‍ബയല്‍ എന്ന സ്ഥലത്ത് മുറ ജനുസ്സില്‍പെട്ട നാലുവയസ്സായ എരുമയുടെ ആദ്യ പ്രസവത്തില്‍ സയാമീസ് ഇരട്ടകള്‍!നെഞ്ച് മുതല്‍ പൊക്കിള്‍ കൊടിവരെ ചേര്‍ന്നാണ് കുട്ടികളുള്ളത്.എരുമകളില്‍ സയാമീസ് ഇരട്ടകളുണ്ടാവുക അപൂര്‍വമാണ്. കാസര്‍ഗോഡ് ജില്ല വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ശിവ നായിക് ആയിരുന്നു പ്രസവ ശുശ്രൂഷകള്‍ നല്‍കി എരുമയെ പ്രസവിക്കാന്‍ സഹായിച്ചത്. പുറത്തെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ജീവനുണ്ടായിരുന്നു. പന്നീട് ചത്തു.

അര്‍ദ്ധ രാത്രി പ്രസവലക്ഷണം കാണിച്ച എരുമ പ്രസവിക്കാന്‍ വിഷമം കാണിച്ചപ്പോള്‍ എരുമയുടെ ഉടമ ശ്രീ.കൃഷ്ണ മയ്യ,ഡോ.ശിവ നായിക്കിനെ കൂട്ടികൊണ്ടു വന്നു.വളരെ സമയത്തെ ശ്രമ ഫലമായി രാവിലെ 5മണിക്കാണ് കുട്ടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.

Buffaloe and Farmer

സയാമീസ് ഇരട്ടകളെ പ്രസവിച്ച എരുമയും അതിന്‍റെ ഉടമ കൃഷ്ണ മയ്യയും

Read Siamese in Human Being Courtesy to: Dr. B. Shiva Naik, Senior Veterinary Surgeon and Sri. Sunilkumar M. Asst. Field Officer, both were working at that time in District Veterinary Centre, Kasargode in Kerala

Back to Home