Symbol

K L I Aഭക്ഷണ ജന്യരോഗം ചെറുക്കാൻ ഉതകുന്ന കേരളീയ പാമ്പര്യ വിഭവങ്ങൾ
Vegetables

ഇഡലി

Vegetables ദോശ

Vegetables പുട്ട്

Vegetables വിഭവ സമർദ്ദമായ ഊണ്

Vegetables പച്ചക്കറികൾ

Vegetables പഴങ്ങൾ

ഭക്ഷണം, ജീവിത ശൈലി രോഗങ്ങൾ

കേരളസമൂഹത്തിന്റെ ആഹാരരീതിയില്‍ കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ മാറ്റങ്ങള്‍ അത്ഭുതകരമാണ്. അണു കുടുംബങ്ങളുടെ വര്‍ധന, ജോലി സംബന്ധമായ തിരക്കുകള്‍മൂലം പാചകത്തിന് സമയം ലഭിക്കാത്ത അവസ്ഥ, പാശ്ചാത്യ അറേബ്യന്‍ നാടുകളിലെ ജീവിതത്തില്‍ നിന്നുള്ള സ്വാധീനം എന്നിവ മലയാളിയുടെ ആഹാര രീതികള്‍ മാറിയതിനു കാരണങ്ങളാണ്

ഭക്ഷ്യസുരക്ഷ (food securtiy)യെപ്പറ്റി പലപ്പോഴും നാം ചര്‍ച്ചചെയ്യാറുണ്ടെങ്കിലും സുരക്ഷിതമായ ഭക്ഷണത്തെപ്പറ്റി (safe food) കാര്യമായ ചര്‍ച്ചകള്‍ നടന്നു കാണുന്നില്ല. ലോകത്താകമാനം ഏകദേശം ഇരുനൂറോളം രോഗങ്ങള്‍ അരക്ഷിതമായ ഭക്ഷണ രീതികൊണ്ടും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുമാണുണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മാത്രമല്ല, 20 ലക്ഷത്തോളംപേര്‍ക്ക് പ്രതിവര്‍ഷം ഭക്ഷ്യജന്യ രോഗങ്ങള്‍ മൂലം ജീവഹാനി സംഭവിക്കുകയും ചെയ്യുന്നു.

ഭക്ഷ്യോത്പാദനം വ്യാവസായികവത്കരിക്കപ്പെടുകയും ഭക്ഷ്യോത്പന്നങ്ങളുടെ വിതരണവും വ്യവഹാരവും ആഗോളീകരിക്കപ്പെടുകയും ചെയ്തിരിക്കുന്ന കാലത്ത് ഭക്ഷണത്തില്‍ അപകടകരമായ വൈറസുകള്‍, ബാക്ടീരിയകള്‍, പരാദങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയടങ്ങുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സര്‍ക്കാറുകളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ പ്രയത്‌നംമൂലമേ ഭക്ഷ്യജന്യരോഗങ്ങള്‍ തടയാനാകൂ.

മാറുന്ന ഭക്ഷണ രീതി

 1. കേരള സമൂഹത്തിന്റെ ആഹാര രീതിയില്‍ കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ മാറ്റങ്ങള്‍ അദ്ഭുതകരമാണ്. പ്രഭാത ഭക്ഷണത്തില്‍നിന്ന് ഇഡ്ഡലി, ദോശ, പുട്ട് എന്നിവ മാറി ബ്രഡ്, ഓംലെറ്റ്, ഓട്‌സ്, പൊറോട്ട എന്നിവ സ്ഥാനംപിടിച്ചിരിക്കുന്നു.
 2. തവിടരിയുടെ ചോറും പച്ചക്കറികളുമടക്കമുള്ള ഉച്ചയൂണിനുപകരം നെയ്‌ച്ചോര്‍, ബിരിയാണി, ഫ്രൈഡ്‌റൈസ്, പുലാവ് എന്നിവയാണ് ഇന്ന് മലയാളിക്ക് പഥ്യം. ബേക്കറിപ്പലഹാരങ്ങള്‍, എണ്ണയില്‍വറുക്കുന്ന ഭക്ഷ്യവസ്തുക്കള്‍, കുപ്പിയിലടച്ച് വിതരണം ചെയ്യുന്ന ലഘുപാനീയങ്ങള്‍ എന്നിവ തീൻ മേശകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു
 3. അണുകുടുംബം, ജോലി തിരക്കുകള്‍ മൂലം പാചകത്തിനു സമയംലഭിക്കാത്ത അവസ്ഥ, പാശ്ചാത്യഅറേബ്യന്‍ നാടുകളിലെ ജീവിതത്തില്‍നിന്നുള്ള സ്വാധീനം എന്നിവ മലയാളിയുടെ ആഹാരരീതി മാറിയതിനു കാരണങ്ങളാണ്. ജീവിതശൈലീരോഗങ്ങളായ അമിതവണ്ണം, രക്താതിസമ്മര്‍ദം, പ്രമേഹം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, കാന്‍സര്‍ എന്നിവയുണ്ടാകുന്നതിന് പുത്തന്‍ ഭക്ഷണരീതികള്‍ ഒരളവുവരെ കാരണമാകുന്നു

കേരളീയ സമൂഹത്തെ ഒന്ന് ശ്രദ്ധിക്കുക!

 1. ഉയർന്ന വിദ്യാഭ്യാസം ദിവസവും പത്രം വായന, ദൃശ്യമാദ്ധ്യമ വീക്ഷണം
 2. ലോക നിലാവരമുള്ള കൂടിയ വ്യക്തിശുചിത്വം
 3. കുറഞ്ഞ പരിസര ശുചിത്വം/ പൌരബോധം
 4. രോഗ ചികിത്സയ്ക്ക് മുന്തിയ പരിഗണന നൽകുന്നവർ
 5. പ്രമേഹം, ക്യാൻസർ തുടങ്ങിയ ദീർഘ നാൾ ചികിത്സ വേണ്ട രോഗങ്ങൾ പിടിപ്പെട്ട് വരുമാനത്തിൻറെ വലിയൊരു പങ്ക് മരുന്നു വാങ്ങാൻ ചെലവഴിക്കുന്നു.
 6. വരുമാനത്തിൻറെ വലിയൊരു ഭാഗം മദ്യ സേവയ്ക്ക് മാറ്റി വയ്ക്കുന്നു.

ഭക്ഷണ ശൈലി മാറ്റുക

നമുക്കോരോരുത്തര്‍ക്കും നമ്മുടേതായ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള നല്ല വിഭവങ്ങൾ ഉണ്ടാക്കാ വുന്നതേയുള്ളൂ.താഴെപ്പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സുരക്ഷിത സമീകൃതാഹാരം ഉണ്ടാക്കുന്നതിനു സഹായകമാണ്.

 1. എണ്ണയിൽ വറുത്ത വിഭവങ്ങൾ ഒഴിവാക്കി ആവിയില്‍ വേവിച്ചതു കഴിക്കുക
 2. ഒരു തവണ പാകംചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാതിരിക്കുക
 3. അന്നജം (carbohydrate) അധികമുള്ള അരി, ഗോതമ്പ് എന്നിവ കുറയ്ക്കുക
 4. ഇലക്കറികള്‍, മറ്റു പച്ചക്കറികള്‍ (കാരറ്റ്, ബീന്‍സ്, ഉള്ളി, കക്കിരി, കായ), പഴങ്ങള്‍ (പപ്പായ, പേരയ്ക്ക, മാങ്ങ, ഏത്തപ്പഴം), തവിടരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, മത്സ്യം, തൈര് എന്നിവ കൂടുതൽ കഴിക്കുക
 5. ആറുമാസംവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മുലപ്പാല്‍മാത്രം നല്‍കുക
 6. കുട്ടികള്‍ക്ക് കൂടുതല്‍ ഉപ്പും മധുരവും കൊഴുപ്പുമുള്ള ഭക്ഷണം ഒഴിവാക്കുക
 7. കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. എണ്ണയില്‍ വറുത്ത ഭക്ഷണസാധനങ്ങള്‍, പഫ്‌സ്, മൈദയിലുണ്ടാക്കിയ ബിസ്‌കറ്റുകള്‍, ചീറ്റോസ്, കുര്‍ക്കുറെ, ചോക്കോസ്, ലേയ്‌സ്, ശീതീകരിച്ച ഡെസര്‍ട്ടുകള്‍, ടിന്നിലടച്ച പഴച്ചാറുകള്‍, ബോട്ടിലിലെ ലഘുപാനീയങ്ങള്‍ എന്നിവ നിരുത്സാഹപ്പെടുത്തുക.
 8. ബദലായി ആവിയില്‍ വേവിച്ചെടുത്ത അരികൊണ്ടുള്ള പലഹാരങ്ങള്‍, മുളപ്പിച്ചെടുത്ത പയറുവര്‍ഗങ്ങള്‍, സംഭാരം, തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാനീര്‍, ഇളനീര്‍ എന്നിവ കൊടുക്കുക

Home........ ........ TOP