Symbol

K L I A



State Convention

കണ്ണൂർ നവനീതം അംഗണത്തിൽ 2017 ഡിസമ്പർ 17

രാവിലെ 9 മണിക്ക് സംസ്ഥാന പ്രിസിഡണ്ട് ശ്രീ സതീഷ് അൽഫോൺസ് പതാക ഉയർത്തി. തുടർന്ന്, പ്രിതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ പതിനൊന്ന് മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അസിമത്തുള്ളാഖാൻ സമ്മേളന പ്രതിനിധികളേയും വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്തു.

ബഹു. തുറമുഖ വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
ആദരിക്കൽ

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കർഷകരേയും നാടകം എഴുതി സംവിധാനം ചെയ്ത് പ്രശസ്തനായ രവീന്ദ്രൻ ചെറുവത്തൂർ, പ്രശസ്ത സേവന വഴി ശ്രദ്ധേയനായ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ചർ ശ്രീ. എ വി അനിൽകുമാർ, പ്രശസ്ത വിദ്യാഭ്യാസ വിജയം നേടിയ ലൈവ്സ്റ്റോക് ഇൻസ്പക്ചർമാരുടെ മക്കൾ, മികച്ച കർഷകർ,സ്തുത്യർഹമായ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും പിരിഞ്ഞ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് പി വി കരുണാകരൻ തുടങ്ങിയവരെ ബഹു. കണ്ണൂർ എം. പി. ശ്രീമതി പി. കെ. ശ്രീമതി തുടങ്ങിയ നേതാക്കൾ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു

തുടർന്ന്, ബഹു. കണ്ണൂർ എം. പി. ശ്രീമതി പി. കെ. ശ്രീമതി സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

അനുമോദനം

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് നേതാക്കൾ ഉപഹാരം നൽകി.

ആശംസ പ്രസംഗം

കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. ഒ. മോഹനൻ

ശ്രീ പി. വി കരുണാകരൻ മുൻ സംസ്ഥാന പ്രസിഡണ്ട് കെ. എൽ. ഐ. എ

ശ്രീ. എസ്. ജയകുമാർ മുൻ സംസ്ഥാന പ്രസിഡണ്ട് കെ. എൽ. ഐ. എ

ശ്രീ. സി. കെ. ജയരാജൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. എൽ. ഐ. എ

തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

State Convention

ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സുഹൃദ് സമ്മേളനം

സംസ്ഥാന കൌൺസിലർ ശ്രീ. പി രമേശൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ നവീൻ മഞ്ഞിപ്പുഴ അധ്യക്ഷൻ ആയി
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു
വിവിധ സർവ്വീസ് സംഘടന നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു

പ്രതിനിധി സമ്മേളനം

സുധി കോട്ടൂർ അധ്യക്ഷത വഹിച്ചു.

ബഹു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

തുടർന്ന് സംഘടനാ ചർച്ച നടന്നു.

കൌൺസിൽ യോഗം
ഹോട്ടൽ മലബാർ റസിഡൻസി കണ്ണൂർ 17.12.2017

സംസാഥാന കൌൺസിൽ ചേർന്ന് ശ്രീ സതീഷ് അൽഫോൺലിനെ പ്രസിഡണ്ടായും ശ്രീ രതീശൻ അരിമ്മലിനെ ജനറൽ സെക്രട്ടറിയായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുകClick here to know new office bearers of KLIA

കെഎൽഐ ബുള്ളറ്റിനിലേക്കുള്ള സൃഷ്ടികൾ താഴെ കൊടുത്ത വിലാസത്തിൽ അയയ്ക്കുക

സുധി കോട്ടൂർ
എഡിറ്റർ കെ. എൽ. ഐ. ബുള്ളറ്റിൻ
"സദ്ഗമയ"
കോട്ടൂർ പി. ഒ. നടുവണ്ണൂർ (വഴി)
കോഴിക്കോട്-673 614

The Office Bearers of KLIA State Com
Photos of 55th State Convention of KLIA
Photos of 54th State Convention of KLIA

Back To Home ..................................... Go Top